മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

0
192

ഉപ്പള(www.mediavisionnews.in): സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. ഉപ്പളഗേറ്റിലെ ലത്തീഫ് സീനത് ദമ്പതികളുടെ മകന്‍ ലായിസിനെ(18)യാണ് കടലില്‍ കാണാതായത്. കുഞ്ചത്തൂരിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് ലായിസ് താമസം. ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്. പ്രദേശത്ത് കനത്ത മഴയുണ്ടായത് തിരച്ചിലിനെ ബാധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here