മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ അസി. റജിസ്ട്രാർ ഓഫിസുകൾ തുറക്കുന്നു

0
263
കാസർകോട്‌(www.mediavisionnews.in): സഹകരണ വകുപ്പിന‌് കീഴിൽ ജില്ലയിലെ പുതിയ രണ്ട് താലൂക്കുകളിലും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ‌്   തുറക്കും. മഞ്ചേശ്വരം താലൂക്കിലെ ഓഫീസ് കുമ്പളയിൽ  16ന് പി കരുണാകരൻ എംപി  ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുൾ റസാഖ് എംഎൽഎ അധ്യക്ഷനാകും.  നാലു സഹകരണ ബാങ്കുകളും ഒരു കാർഷിക  ഗ്രാമ വികസന ബാങ്കും ഉൾപ്പെടെ 69 സംഘങ്ങളാണ് പുതിയ മഞ്ചേശ്വരം സർക്കിൾ ഓഫീസിന‌് കീഴിലുണ്ടാകുക.
വെള്ളരിക്കുണ്ട് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) ഓഫീസ് പരപ്പയിൽ 13ന് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. ഒമ്പത‌് സഹകരണ ബാങ്കുകളും ഒരു പ്രാഥമാക കാർഷിക ഗ്രാമ വികസന ബാങ്കും ഉൾപ്പെടെ    58 സംഘങ്ങളാണ്  പുതിയ  സർക്കിൾ ഓഫീസിന‌് കീഴിലുണ്ടാകുക. രണ്ട‌്  ഓഫീസുകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിച്ച്  അസിസ്റ്റന്റ് രജിസ്ട്രാർമാരെയും ഓഫീസ് ഇൻസ്‌പെക്ടർമാരെയും നിയമിച്ചു. ക്ലർക്ക്, പ്യൂൺ, പാർട‌് ടൈം സ്വീപ്പർ തസ്തികകളും അനുവദിച്ചു. കാസർകോട്, ഹൊസ‌്ദുർഗ‌്
 ഓഫീസുകളിൽ നിന്ന്  ഓരോ യൂണിറ്റ് ഇൻസ്‌പെക്ടർമാരെ മാറ്റി നിയമിച്ചു.
ഓഡിറ്റ് വിഭാഗം പഴയ പോലെ കാസർകോട്, ഹൊസ‌്ദുർഗ‌് അസിസ‌്റ്റന്റ‌്  ഡയറക്ടറിന‌് (ഓഡിറ്റ്)  കീഴിൽ തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here