മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ്: ചർച്ചകൾ തുടങ്ങിയിട്ടിലെന്ന് മുസ്ലിം ലീഗ്

0
224

ഉപ്പള(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായ ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള അനൗദ്യോഗിക ചർച്ചകൾ പോലും പാർട്ടിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികൾ തുടങ്ങിയിട്ടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ മൂസയും ജന: സെക്രട്ടറി എം. അബ്ബാസും പത്രകുറിപ്പിൽ പറഞ്ഞു.

പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയുടെ ആകസ്മിക നിര്യാണത്തിൽ എങ്ങും ദു:ഖം തളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ ചില സോഷ്യൽ മീഡിയ തമ്പുരാക്കന്മാർ പടച്ചു വിടുന്ന അപവാദ പ്രചരണങ്ങളിൽ പാർട്ടി പ്രവർത്തകർ വഞ്ചിതരാവരുതെന്നും ഉചിതമായ സമയത്ത് പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഇടപെടുമെന്നും നേതാക്കൾ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here