മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

0
252

ഉപ്പള(www.mediavisionnews.in) നവംബർ മൂന്നാം തീയതി ഉപ്പള ടൗണിൽ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഗം രൂപീകരിച്ചു. ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരീകെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസഫ് അധ്യക്ഷതനായി. മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ ബന്തിയോട്, ഗോൾഡൻ റഹ്‌മാൻ,ഗോൾഡൻ മൂസ, പി.എം സലിം, അഷ്‌റഫ് സിറ്റിസൺ, ഉമ്മർ അപ്പോളോ, എം.കെ അലി മാഷ്, മഖ്ബൂൽ അഹമ്മദ്, അബ്ബാസ് ഹാജി, ശാഹുൽ ഹമീദ് ബന്തിയോട്, ഹനീഫ് ഗോൾഡ് കിംഗ് അബൂ തമാം, യൂസഫ് ഫൈൻ ഗോൾഡ്, യൂസഫ് ഹേരൂർ, അബ്ദുൽ റഹ്‌മാൻ വളപ്പ്, ബി.എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, ഹമീദ് നീൽകമൽ, ഉമ്മർ ബൈൻകിമൂല, ബഷീർ സംഘം, റഹീം പള്ളം തുടങ്ങിയവർ സംബന്ധിച്ചു. വി.പി ശുകൂർ സ്വാഗതവും അബ്ദുല്ല മാളിക നന്ദിയും പറഞ്ഞു.

സ്വാഗത സംഘ ഭാരവാഹികൾ
ഉപദേശക സമിതി അംഗങ്ങൾ :ടി.എ മൂസ, പി.ബി അബ്ദുൽ റസാഖ് എം.എൽ.എ, അബ്ബാസ് ഓണന്ദ, മൂസ ഹാജി ബന്തിയോട്, ഉമ്പായി ഹാജി, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, പാവൂർ മുഹമ്മദ്. (ചെയർമാൻ) എം.ബി യൂസഫ്, (ജനറൽ കൺവീനർ) വി.പി ശുകൂർ (ട്രഷറർ )ഗോൾഡൻ മൂസ എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here