മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം: കലാ കായിക മത്സരങ്ങൾക്ക് നാളെ തുടക്കമാവും

0
248

ഉപ്പള(www.mediavisionnews.in):ഹരിത രാഷ്ട്രീയം ശാന്തിയുടെ സന്ദേശം എന്ന പ്രമേയവുമായി നവംബർ മൂന്നാം തീയതി ഉപ്പള ടൗണിൽ വെച്ച് നടക്കുന്ന മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനിന്റെ പ്രചരണാർത്ഥം നടത്തുന്ന കലാകായിക മത്സങ്ങൾക്ക് നാളെ തുടക്കമാവും. രാവിലെ പത്ത് മണിക്ക് ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ മണ്ണംകഴി സ്റ്റേഡിയത്തിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രറട്ടറി എ.കെ.എം അഷ്റഫ് ഉൽഘാടനം ചെയ്യും.

ഒക്ടോബർ 20 ന് രാവിലെ 10 മണിക്ക് അണ്ടർ ആം ക്രിക്കറ്റ്, ഉച്ചയ്ക്ക് 3 മണിക്ക് സെവൻസ് ഫുട്ബോൾ മണ്ണംകുഴി സ്റ്റേഡിയത്തിലും, രാത്രി 7 മണിക്ക് കബഡി ബപ്പായിത്തൊട്ടി കിസർ നഗറിലും നടക്കും. 21 ന് രാവിലെ 10 മണിക്ക് മണ്ണംകുഴി സ്റ്റേഡിയത്തിൽ ഓവർആം ക്രിക്കറ്റ് മത്സരവും, 27 ന് രാത്രി 8 മണിക്ക് ജനപ്രിയയിൽ വോളിബോൾ മത്സരവും, 28 ന് രാത്രി മീപിരിയിൽ വടംവലി മത്സരവും, 30 ന് വെകുന്നേരം 5 മണിക്ക് കൈകമ്പ രഞ്ജിത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റും നടക്കും.

കലാ മത്സരങ്ങൾ 27,28 തീയതികളിൽ ഉപ്പള സി.എച്ച് സൗധത്തിൽ വെച്ച് നടക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here