ബായാറിൽ കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ഡി.വൈ.എഫ്.ഐ

0
245

ബായാർ (www.mediavisionnews.in): സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് കള്ള കഥകൾ പ്രചരിപ്പിച്ച് കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.

രണ്ട് ദിവസം മുമ്പ് ആർ.എസ്.എസ് പ്രവർത്തകന്റെ കടക്ക് നേരെ ഉണ്ടായ സ്ഫോടനത്തെ ഡി.വൈ.എഫ്.ഐയുടെ തലയിൽ കെട്ടി വെക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.

ബായാർ പ്രദേശത്ത് മാസങ്ങളായി ഒരു സ്ഥലത്തിന്റെ വിഷയമായി ബന്ധപെട്ടു ആർ.എസ്.എസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഇടഞ്ഞ് നിൽക്കുകയാണ്. ഈ വിഷയം പരിഹരിക്കാൻ വേണ്ടി ആർ.എസ്.എസ് നേതാക്കൾ വിളിച്ചു കൂട്ടിയ യോഗത്തിൽ കയ്യാങ്കളി നടന്നതുമാണ്. ഈ വിഷയത്തിലാണോ ആർ.എസ്.എസ് പ്രവർത്തകന്റെ കടക്ക്നേരെ സ്ഫോടനം നടന്നതെന്ന് സംശയികേണ്ടിരികുന്നു എന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

നാട്ടിൽ സമാധാനം തകർക്കാനുള്ള ആർ.എസ്.എസ്ന്റെ ഗൂഡ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരകാരെ സമൂഹത്തിൽനിന്ന് ഒറ്റപെടുത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപെട്ടു.

കടക്ക് നേരെ സ്ഫോടനം നടത്തിയ യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നുംഡി.വൈ.എഫ്.ഐ ആവശ്യപെട്ടു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ ബധിയാർ, പ്രസിഡന്റ് മലിക് ബായാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം സകരിയ ബായാർ തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here