ഫേസ്ബുക്കിന്റ പുതുപുത്തന്‍ ഫീച്ചര്‍:സ്റ്റോറികളില്‍ ഇനി മുതല്‍ മ്യൂസിക്കും

0
265

കാലിഫോര്‍ണിയ (www.mediavisionnews.in): പുതുപുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ക്യാമറ, ക്യാമറ റോളില്‍ നിന്നോ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുത്തതിനു ശേഷം സ്റ്റിക്കര്‍ വിഭാഗത്തില്‍ കാണുന്ന മ്യൂസിക് സ്റ്റിക്കര്‍ തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനത്തിനായി തിരയാം. സ്റ്റോറിയിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാഗം തിരഞ്ഞെടുക്കുവാനും നിങ്ങള്‍ക്ക് കലാകാരനേയും ഗാനത്തിന്റെ പേരും ഷെയര്‍ ചെയ്യാനും സാധിക്കുന്നു. പുതിയ സംഗീത വിഭാഗത്തിലേക്ക് ഗാനങ്ങള്‍ ചേര്‍ക്കാനും നിങ്ങളുടെ പ്രൊഫൈലിന്റെ മുകളില്‍ ഗാനം പിന്‍ ചെയ്യാനും അവസരമുണ്ട്. ഇതില്‍ ഗാനരചയിതാവിനേയും,ട്രാക്കും പ്രദര്‍ശിപ്പിക്കും. അതിനാല്‍ മറ്റുളളവര്‍ക്ക് ഈ ഗാനം പ്ലേ ചെയ്യാനും ബന്ധപ്പെട്ട വീഡിയോ കാണാനും സാധിക്കുന്നു.

ഇതോടൊപ്പം ലിപ് സിങ്ക് ലൈവ് ഫീച്ചറും വിപുലീകരിച്ചിട്ടുണ്ട്. ഈ സവിശേഷത ഉപയോക്താക്കളില്‍ അധികം വൈകാതെ ലഭ്യമാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here