കൊച്ചി(www.mediavisionnews.in): കോടതി വിധി പ്രകാരം കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ അശ്ശീല വീഡിയോ സൈറ്റുകള്‍ ഏറ്റും കൂടുതല്‍ തിരഞ്ഞവരില്‍ കേരളത്തില്‍ നിന്നുള്ള നഗരങ്ങളും. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു നഗരങ്ങളാണ് നിറംകെടുത്തുന്ന പട്ടികയില്‍ മുന്നിലെത്തിയിരിക്കുന്നത്. ആദ്യ പത്തിനുള്ളിലാണ് മൂന്നു നഗരവും ഇടംപിടിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ് വീഡിയോകള്‍ തിരയുന്നവരും, കാണുന്നവരും കേരളത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പാണ് വന്നത്. ഇതില്‍ തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഇടംപിടിച്ചിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ട്രന്റ് കണക്കുകള്‍ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങള്‍ പോണ് സെര്‍ച്ചിങ്ങ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുണ്ട്. കേരളത്തിലെ നഗരങ്ങള്‍ക്കു പുറമെ നവി മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ദൃശ്യങ്ങള്‍ കാണുന്നതും അത് പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെര്‍വറുകളിലെ വീഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെയ്ക്കുന്നതും. സ്മാര്‍ട്ട് കാലത്ത് ലക്ഷക്കണക്കിനു അശ്ശീല ചിത്രങ്ങള്‍ ദിനംപ്രതി പ്രചരിക്കുന്നത് കണക്കിലെടുത്താണ് ഇതു തടയാന്‍ ടെലികോം കമ്ബനികള്‍ പോണ് വെബ്സൈറ്റുകള്‍ വിലക്കിയിരിക്കുന്നത്.