പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

0
279

കാസർകോട്(www.mediavisionnews.in): പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിന്റെ ലൈസൻസ് നഗരസഭാധികൃതർ റദ്ദാക്കി. കാസർകോട് ട്രാഫിക് ജംക‍്ഷനടുത്തെ ഷാൻ റസ്റ്ററന്റിന്റെ ലൈസൻസാണ് ആരോഗ്യവകുപ്പ് അധികൃതർ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് റോഡ് സമീപത്ത് ചാക്കുകളിൽ നിറച്ച മാലിന്യം സ്കൂട്ടറിലെത്തി തള്ളുന്നതിനിടെ ഉറക്കമൊഴിച്ചിരുന്ന നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ.അജീഷ് സ്ഥാപനത്തിലെത്തി ഹോട്ടലുടമയുമായി സംസാരിച്ചതിനാൽ മാലിന്യം ഫോർട്ട് റോഡിൽ തള്ളിയതായി സമ്മതിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ മാലിന്യം സംസ്കരിക്കുന്നതിന് ഇതുവരെയായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയില്ലെന്ന് കണ്ടെത്തിയതിനാലാണ് ലൈസൻസ് റദ്ദ് ചെയ്തതെന്ന് നഗരസഭാധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here