പുതിയ സിംകാര്‍ഡ് സ്വന്തമാക്കാന്‍ ഈ നിബന്ധനകള്‍ നിര്‍ബന്ധമാക്കുന്നു

0
201

ന്യൂഡല്‍ഹി(www.mediavisionnews.in):  ഐഡി കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കില്‍ ഏത് സിംകാര്‍ഡും ലഭ്യമാകും എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. നവംബര്‍ അഞ്ച് മുതല്‍ പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ടെലിക്കോം വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്റെ സഹായം വേണ്ടിവരും. മാത്രമല്ല പുതിയ കണക്ഷന്‍ എടുക്കാന്‍ വരുന്ന ഉപയോക്താവിന്റെ ഫോട്ടോ ആപ്പ് വഴി തല്‍സമയം പകര്‍ത്തും. ഒപ്പം തിരച്ചറിയല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതോടൊപ്പം തന്നെ സിം കാര്‍ഡ് നല്‍കുന്ന ഏജന്റ് വഴി ഒടിപി സംവിധാനവും ഉറപ്പുവരുത്തുന്ന രീതിയാണ് വരുന്നത്. പുതിയ നമ്പര്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ മറ്റു ഡിജിറ്റല്‍ രേഖകളും ആപ്പില്‍ ചേര്‍ക്കാനാണ് നിര്‍ദ്ദേശം. സിം റജിസ്റ്റര്‍ ചെയ്യുന്ന കൃത്യമായ സ്ഥലവും രേഖകളും ഇതോടൊപ്പം രേഖപ്പെടുത്തും.

പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം തീരുമാനിക്കുന്നത് ആധാര്‍സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ തീരുമാനത്തെ തുടര്‍ന്നാണ്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉടന്‍ നിര്‍ത്തണമെന്ന് ടെലികോം മന്ത്രാലയം ഉത്തരവിട്ടിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here