ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ ബി​ജെ​പി മ​ഞ്ചേ​ശ്വ​ര​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ട്ടെ: കു​ഞ്ഞാ​ലി​ക്കു​ട്ടി

0
198

മലപ്പുറം(www.mediavisionnews.in): ബി​ജെ​പി​ക്കു ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തു കേ​സ് അ​വ​സാ​നി​പ്പി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ വെ​ല്ലു​വി​ളി. മ​ഞ്ചേ​ശ്വ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന കെ.​സു​രേ​ന്ദ്ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി​വി​ധി മ​റി​ക​ട​ക്കാ​നു​ള്ള നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​നാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ശൗ​ര്യം കാ​ണി​ക്കേ​ണ്ട​തെ​ന്നും സ​ര്‍​ക്കാ​രി​നെ വ​ലി​ച്ചു താ​ഴെ​യി​ടു​മെ​ന്നു പ​റ​യാ​ന്‍ അ​മി​ത് ഷാ​യ്ക്ക് എ​ന്ത​ധി​കാ​ര​മാ​ണ് ഉ​ള്ള​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചോ​ദി​ച്ചു. എം​എ​ല്‍​എ പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​രാ​ന്‍ താ​ല്പ​ര്യം ഉ​ണ്ടോ​യെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ കേ​സ് തു​ട​രു​മെ​ന്ന് അ​റി​യി​ച്ച​ത്. കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ചേ​ര്‍​ന്ന് കേ​സ് വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖ് 89 വോ​ട്ടു​ക​ള്‍​ക്കാ​ണു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​നെ തോ​ല്‍​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും നാ​ട്ടി​ല്‍ ഇ​ല്ലാ​ത്ത​വ​രു​ടെ​യും മ​രി​ച്ചു പോ​യ​വ​രു​ടെ​യും വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ര്‍​ജി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഹാ​ജ​രാ​ക്കി​യ പ​ട്ടി​ക​യ​നു​സ​രി​ച്ച്‌ ആ​ളു​ക​ള്‍​ക്കു കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ച്‌ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ബ്ദു​ള്‍ റ​സാ​ഖ് അ​ന്ത​രി​ച്ച​ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here