തൃശൂര്‍ കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

0
197

തൃശൂര്‍ (www.mediavisionnews.in):കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മെഹറൂഫ് കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ശ്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസിന്  പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മെഹറൂഫ് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. പെട്ടന്ന് പണം സമ്പാദിക്കുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here