ഡീസൽ ടാങ്കിൽ പെട്രോൾ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും കെ.വി.ആർ സർവ്വിസ് സെൻററിന് അറിഞ്ഞില്ല; മംഗലാപുരത്ത് നന്നാക്കിയ കാറിന് കാസർഗോട്ടെ ഷോറൂമിൽ 11,000 രൂപയുടെ ബില്ല്

0
216

കാസർഗോഡ്‌(www.mediavisionnews.in): സ്വിഫ്റ്റ് ഡീസൽ കാറിൽ ഡിസലിന് പകരം പെട്രോൾ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും കെ.വി.ആർ സർവ്വിസ് സെൻററിന് അറിഞ്ഞില്ല. ഒടുവിൽ മംഗലാപുരത്ത് അംഗികൃത സർവ്വീസ് സെറ്റ്റിൽ കൊണ്ട് പോയി 1400 രുപ ചിലവഴിച്ച് നന്നാക്കിയപ്പോൾ കാസർഗോട്ടെ കെ.വി.ആർ ഷോറൂമിൽ 11,000 രൂപയുടെ ബില്ല്.

യൂത്ത് ലീഗ് ദേശിയ കൗൺസിലറും കേരള ഓൺ ലൈൻ മീഡിയ അസോസിയേഷൻ പ്രസിഡണ്ടുമായ റഫീഖ് കേളോട്ടാണ് കഴിഞ്ഞ മാസം സെപ്തംബർ 13ന് KL 14 N 9989 കാറിൽ അസാധരണമായ ശബ്ദത്തെ തുടർന്ന് കാർ കെ.വി.ആർ ഷോറുമിലെത്തിച്ചത്. നാല് ദിവസം കഴിഞ്ഞ് പ്രശ്നം പരിഹരിച്ചെന്ന് പറഞ്ഞ് കാർ തിരികെ നൽകി 4000 രൂപയുടെ ബില്ലും നൽകി. പിറ്റേ ദിവസം കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിന്നു. ഷോറുമിലെത്തിച്ച് രണ്ട് പ്രവശ്യം പരിശോധിച്ചിട്ടും പ്രശ്നമെന്താണെന്ന് കണ്ട് പിടിക്കാനോ പരിഹരിക്കാനോ പറ്റിയില്ല. പിന്നീട് വാഹനമുടമയുടെ നിർബന്ധപൂർവ്വം ചില ഭാഗങ്ങൾ അഴിച്ച് മംഗ്ലരുവിലെ അംഗീകൃത ഡീസൽ സെന്ററിൽ വാഹനമുടമ നേരിട്ട് കൊണ്ടുപ്പോയപ്പോഴാണ് മനസിലായത് ഡീസൽ ടാങ്കിൽ പെട്രോൾ അടിച്ചതാണെന്നും അതുമൂലം ഇന്ധനം എഞ്ചിനിലേക്ക് നേരിട്ട് കടക്കത്തതാണ് പ്രശമെന്നും.

കാറിൽ ഇന്ധനം മാറി അടിച്ച ഉടനെ ക്ലീൻ ചെയ്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നേമേ ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു . കെ.വി.ആർ ഷോറുമിൽ ഒരാഴ്ച്ചക്കാലം ക്ലീൻ ചെയ്യാതെ വെച്ചതിനാൽ ഫ്യൂൽ ഇഞ്ചക്റ്ററിന് കേട്പാട് സംഭവിച്ചിറ്റുണ്ടന്നും അവ മാറ്റാൻ 1400 ചിലവ് വരുമെന്നും അധികൃതർ അറിയിച്ചു. ഇഞ്ചക്ടർ നന്നാക്കി കെ.വി.ആർ ഷോറുമിലെത്തിയപ്പോൾ നേരത്തെ തന്ന 4000 കൂടാതെ 7000 രൂപയുടെ ബില്ലും തന്നു.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്വപ്പെട്ട് റഫീഖ് ഉപഭോക്ത കോടതിയിൽ പരാതി നൽകി. കെ.വി.ആറിൽ ഇത്തരം തട്ടിപ്പുകൾ പതിവാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here