ചെമ്പരിക്ക സി.എം കൊലപാതകം: പിഡിപി പോസ്റ്റർ ക്യാമ്പയിൻ തുടങ്ങി

0
233

കാസറഗോഡ്(www.mediavisionnews.in): എട്ട് കൊല്ലങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ഷഹീദ് സി.എം അബ്ദുള്ള മൗലവിയുടെ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ പരിപാടി യുടെ ജില്ലാ തല പ്രചാരണം പിഡിപി സംസ്ഥാന സെക്രട്ടറി എസ്.എം ബഷീർ അഹമ്മദ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ.ഇ അബ്ബാസ് സാഹിബിന് നൽകി ഉൽഘടനം ചെയ്തു.

കാസറഗോഡ് ബോസ്കോ ഓഡിറ്റോറിയത്തിൽ നടന്ന പിഡിപി ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ വെച്ചാണ് പോസ്റ്റർ പ്രചാരണത്തിന്ന് തുടക്കം കുറിച്ചത്‌.

പിഡിപി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കൽ, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ ഉപാദ്യക്ഷൻ ഹുസൈനാർ ബെണ്ടിച്ചാൽ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ റഹ്മാൻ പുത്തിഗെ, ജില്ലാ ട്രഷറർ അബ്ദുള്ള ബദിയടുക്ക, കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസി പോസോട്, പിടിയുസി ജില്ലാ സെക്രട്ടറി കാദർ ലബ്ബൈക്, ഉദുമ മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം കോളിയടുക്കം, ഉദുമ മണ്ഡലം സെക്രട്ടറി ഉസ്മാൻ, അബ്ദുൽ റഹ്മാൻ ചാത്തങ്കൈ, ഐഎസ്എഫ് ജില്ലാ കൺവീനർമാരായ ആബിദ് മഞ്ഞംപാറ, റസാക്ക് മുളിയടക്കം, പിടിയുസി ഭാരവാഹികൾ അനന്തൻ മാങ്ങാട്, അഷ്‌റഫ്‌ ബോവിക്കാനം തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here