ചുഴലിക്കാറ്റില്‍ അന്തര്‍സംസ്ഥാന ലൈനുകള്‍ തകര്‍ന്നു; സംസ്ഥാനത്ത് ഇന്നു വൈദ്യുതി നിയന്ത്രണം

0
188

തിരുവനന്തപുരം(www.mediavisionnews.in): ഒഡിഷ, ആന്ധ്രാ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്ലി ചുഴലിക്കാറ്റില്‍ അന്തര്‍സംസ്ഥാന ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ ഇന്നു രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം.ചുഴലിക്കൊടുങ്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിറ്റിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതിന്റെ ഭാഗമായി വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുനതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിട്ടിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here