ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

0
234

വൈക്കം(www.mediavisionnews.in) ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നേരത്തെ സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടന്നിരുന്നു.

വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. ഗായത്രി വീണ വായിക്കുന്നതിലുള്ള വിജിയുടെ വൈഭവം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. ഈ ഗാനം വമ്പന്‍ ഹിറ്റായതോടെ വിജലക്ഷ്മി എന്ന കലാകാരി മലയാളികളുടെ പ്രിയങ്കരിയായി. നടന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിലൂടെ സംസ്ഥാന അവാര്‍ഡും വിജയലക്ഷ്മിയെ തേടിയെത്തി.

നേരത്തെ വിജയലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്മാറുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here