കനത്ത മഴ; ഉപ്പളയിൽ വ്യാപക നാശം

0
289

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം,മംഗൽപാടി പഞ്ചായത്തുകളിൽ ഇന്നലെ രാത്രി പെയ്ത മഴ കനത്ത നാശം വിതച്ചു. മഞ്ചേശ്വരത്ത് ഇരുപതു വർഷം പഴക്കമുള്ള പാലം തകർന്നു. നിരവധി വീടുകൾക്കും തകരാറുണ്ട്. മംഗൽപാടി പഞ്ചായത്തിനടുത്തുള്ള മഹ്മൂദ്, നൂറ ഭായ്, പരമേശ്വര എന്നിവരുടെ വീടുകളുടെ ചുറ്റു മതിൽ തകർന്നു. കുക്കറിൽ അബ്ദുർ റഹ്‌മാന്റെ വീടിനു കേടുപാടുകൾ സംഭവിക്കുകയും, ചുറ്റുമതിൽ ഇടിയുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കിണറിലേക്ക് നാഷണൽ ഹൈവേയിലൂടെ വന്ന വെള്ളം ഒലിച്ചിറങ്ങി കിണർ മാലിന്യം കൊണ്ട് നിറഞ്ഞു കവിഞ്ഞു. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മംഗൽപ്പാടി സസ്‍കൂളിന്റെയും ഉപ്പള സ്‌കൂളിന്റെയും ചുറ്റു മതിലും, മംഗൽപാടി പഞ്ചായത്തു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ചുറ്റു മതിലും പൂർണമായും തകർന്നു. രാത്രിയായതിനാലാണ് വൻ അപകടം ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here