മംഗളൂരു (www.mediavisionnews.in): അറുപതുകാരന്റെ കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. കുന്ദാപുരം സ്വദേശിയുടെ കണ്ണിൽനിന്നാണ് ന്യൂ മെഡിക്കൽ സെന്ററിലെ ഡോ. ശ്രീകാന്ത് ഷെട്ടി വിരയെ പുറത്തെടുത്തത്. കണ്ണു ചുകന്നുതടിച്ച് വേദനയോടെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം ആസ്പത്രിയിലെത്തിയത്.
പരിശോധനയിൽ കണ്ണിന്റെ വെള്ളഭാഗത്ത് വിരയുള്ളതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ തിരിച്ചറിയാൻപറ്റുന്ന തരത്തിലാണ് കണ്ണിൽ വിരയുണ്ടായിരുന്നത്. അരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. വൗചീരിയ ബൻക്രോഫിറ്റ് എന്ന വിരയാണിതെന്ന് ഡോ. ശ്രീകാന്ത് ഷെട്ടി പറഞ്ഞു.