തിരുവനന്തപുരം (www.mediavisionnews.in): രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്ത വമ്പന്‍ പദ്ധതികളുടെ ഒരു വിശകലനമാണിവിടെ. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്റെയും ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഗുജറാത്തിലെയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചെയ്തിരുന്ന ഗുജറാത്ത് മോഡല്‍ എന്ന വ്യാജ പ്രചരണങ്ങള്‍ തല്‍ക്കാലം അവസാനിച്ചെങ്കിലും അതിലും വലിയ ഒരു പ്രവര്‍ത്തി ചെയ്താണ് രാജ്യത്തിന് മുമ്പില്‍ നെഞ്ച് വിരിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ ദളിതരും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത ദാരിദ്ര്യത്തിലും ഇല്ലായ്മയിലും കഴിയുമ്പോള്‍ 3000 കോടി രൂപ മുടക്കി ഒരു പ്രതിമ നിര്‍മിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. സ്വതന്ത്ര്യസമര സേനാനി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമായാണ് ഗുജറാത്തിലെ നര്‍മദാ നദിയുടെ തീരത്ത് നിര്‍മിച്ചിരിക്കുന്നത്. പ്രതിമ നിര്‍മിച്ചതിന് പുറമെ, രാജ്യത്തിലെ എല്ലാഭാഷയിലുമുള്ള മാധ്യമങ്ങളിലും മുഴുവന്‍ പേജ് പരസ്യവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതിമയെന്നാണ് സര്‍ക്കാര്‍ ഇതിനെ വിളിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന പട്ടേല്‍ പ്രതിമ സ്ഥാപിക്കുമെന്ന് 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.
നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സ്ഥിതിചെയ്യുന്ന പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായും ഇതോടെ ഐക്യത്തിന്റെ പ്രതിമ മാറി. സംസ്ഥാനത്ത് ഗ്രാമീണര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മ്മിച്ചതിനെതിരെ നര്‍മ്മദ ജില്ലയിലെ 22 വില്ലേജ് സര്‍പാഞ്ചുമാരാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ട്. മൂവായിരും കോടിയോളം പ്രതിമയ്ക്കായി ചിലവഴിക്കുമ്പോള്‍ സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. തങ്ങള്‍ ആദരിച്ചിരുന്ന മണ്ണ്, ജലം, വനം എന്നിവയൊക്കെ ആദ്യം അണക്കെട്ടിന് വേണ്ടിയും ഇപ്പോള്‍ പ്രതിമക്ക് വേണ്ടിയും അധികാരികള്‍ തട്ടിയെടുത്തുവെന്നും നര്‍മദക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്.
വടക്കേ ഗുജറാത്തിലെ ബാണസ്‌കന്ദ മുതല്‍ തെക്കന്‍ ഗുജറാത്തിലെ ഡാങ് ജില്ല വരെയുള്ള 9 ആദിവാസി ജില്ലകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിമാനിര്‍മാണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ഏറ്റെടുത്തത്. പട്ടേല്‍ സമുദായ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യമല്ലാതെ ബിജെപി സര്‍ക്കാരിന് ഈ പ്രതിമയ്ക്ക് പിന്നില്‍ ഇല്ല എന്നത് വേറെ കാര്യം.
കേരള മോഡല്‍
192 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനവും ഇന്നാണ്. മുട്ടത്തറ വില്ലേജിലെ മൂന്നര ഏക്കര്‍ സ്ഥലത്താണ് ഭവനസമുച്ചയം. എട്ട് ഫ്ലാറ്റുകള്‍ വീതമുള്ള 24 ബ്ലോക്കുകളാണുള്ളത്. ഒരോ ഫ്ളാറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പുമുറികള്‍, അടുക്കള, ശൗചാലയം എന്നിവയുണ്ട്. തറയോട് പാകിയ പൊതുസ്ഥലം, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കടല്‍ത്തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി, കാരോട് എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ ക്യൂ.എസ്.എസ്. കോളനിയിലും കണ്ണൂര്‍ ജില്ലയിലെ ഉപ്പാലവളപ്പ് എന്ന സ്ഥലത്തും ഫ്ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. കോഴിക്കോട്, എറണാകുളം ഉള്‍പ്പടെയുള്ള മറ്റു ജില്ലകളിലും ഫ്ളാറ്റ് നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിനു നടപടികള്‍ ആരംഭിച്ചു.
മുട്ടത്തറയിലെ ഭവനസമുച്ചയത്തിന്റെ നിര്‍മാണം 2017 നവംബറില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വൈദ്യൂതീകരണം, കുടിവെള്ളം സജ്ജമാക്കല്‍, ചുറ്റുമതില്‍ നിര്‍മാണം, ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കിയിരുന്നില്ല. ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥലമാണ് ഭവനസമുച്ചയത്തിനായി വിട്ടുനല്കിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ