ഒരു വര്‍ഷം പെയ്യുന്ന മഴ ഒറ്റ ദിനത്തില്‍ ലഭിച്ച്‌ ഖത്തര്‍; താറുമാറായി ഗതാഗതം

0
198

ദോഹ (www.mediavisionnews.in):ഖത്തറില്‍ ശനിയാഴ്ച പെയ്തത് ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. ദോഹയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. റോഡ് തുരങ്കങ്ങളിലെ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കാറുകള്‍ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവച്ചു. വ്യോമ ഗതാഗതവും തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറി. കടകളും യൂണിവേഴ്സിറ്റികളും അടച്ചിട്ടു.

അടുത്ത കാലത്തൊന്നും ഖത്തറില്‍ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിച്ചിട്ടില്ലെന്ന് അല്‍ ജസീറയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അംഗം സ്റ്റെഫ് ഗോള്‍ട്ടര്‍ പറയുന്നു. അബൂ ഹാമറില്‍ 60 എംഎം മഴയാണ് ലഭിച്ചത്. ദോഹയില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന മഴ 77 എംഎം ആണ്. ശനിയാഴ്ച വൈകിട്ട് വരെ 61 എംഎം മഴ ലഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ ശക്തിപ്പെട്ടതോടെ വ്യോമഗതാഗതം തടസപ്പെട്ടു. ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ വഴി തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി.

 ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഇറാനിലേക്കും കുവൈത്തിലേക്കുമാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കൂടുതല്‍ മഴയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച്‌ യാത്രക്കാരെ ബോധിപ്പിച്ചു. വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും താമസം നേരിട്ടുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്വിറ്ററില്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here