അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് നാളെ പരിഗണിക്കും

0
230

ദില്ലി(www.mediavisionnews.in): അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും.

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നാണ് അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചത്. ഈ ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര, ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ വിഷയം 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം പരിഗണിച്ചാല്‍ മതിയെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here