അബൂബക്കര്‍ സിദ്ദിഖ‌് വധം കോടതിയിൽ കുറ്റപത്രം നൽകി

0
219
കാസർകോട്(www.mediavisionnews.in): ഡിവൈഎഫ്ഐ പ്രവർത്തകൻ ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (21) നെ  ആർഎസ‌്എസ്സുകാർ കൊലപ്പെടുത്തിയ കേസിൽ  പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.  കാസർകോട‌് തീരദേശ  പൊലീസ‌് സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് കൊല നടന്ന‌് 86 ാം ദിവസം അന്വേഷണം പൂർത്തിയാക്കി  കാസർകോട‌് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം നൽകിയത‌്. കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.  ആർഎസ‌്എസ‌് പ്രവർത്തകരായ സോങ്കാൽ പ്രതാപ‌് നഗറിലെ  കെ പി അശ്വത് (36), ശാന്തിഗിരി ഐലയിൽ കാർത്തിക് (30) എന്നിവരാണ്  ഒന്നും രണ്ടും പ്രതികൾ.  ഇവരുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ഹൈക്കോടതി  തള്ളിയതിനാൽ കണ്ണൂർ  സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
2018  ആഗസ‌്ത‌്  അഞ്ചിന് രാത്രിയിലാണ് അബൂബക്കർ സിദ്ദിഖിനെ  ആർഎസ‌്എസുകാർ കുത്തിക്കൊന്നത്. 842 പേജുള്ള കുറ്റപത്രത്തിൽ 117 പേരെ ചോദ്യം ചെയ‌്ത‌് 82 പേരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി.  പ്രതാപ‌്നഗറിൽ അനധികൃത മദ്യവിൽപന നടക്കുന്നത‌് അബൂബക്കർ സിദ്ദിഖ‌് ചോദ്യം ചെയ‌്തിരുന്നു. പരാതിയെത്തുടർന്ന് എക്‌സൈസ് സംഘം  പ്രദേശത്ത‌് റെയ‌്ഡ‌് നടത്തിയിരുന്നു. അന്വേഷണ സംഘം എക്‌സൈസിൽ നിന്നും തെളിവുകൾ ശേഖരിച്ചു.
കേസ‌് വേഗത്തിൽ സെഷൻസ‌്കോടതി പരിഗണിക്കും. സ‌്പെഷ്യൽ പബ്ലിക്ക‌് പ്രോസിക്യൂട്ടറെ നിയമിക്കാൻ ബന്ധുക്കൾ അപേക്ഷ നൽകും. ജില്ലാ പൊലീസ‌് മേധാവി ഡോ. എ ശ്രീനിവാസിന്റെ  മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ  കുമ്പള എസ്ഐ ഗോപാലൻ, എഎസ്ഐ ജോൺ, സീനിയർ പൊലീസ‌് ഓഫീസർ പി ശിവദാസൻ, സിപിഒ  ജിതേഷ് എന്നിവരും ഉണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here