അധികാരികളെ കാത്തുനിന്നില്ല, മംഗൽപാടി ജനകീയവേദി പ്രവർത്തകർ കാട് വെട്ടിത്തെളിച്ചു

0
247

ബന്തിയോട്(www.mediavisionnews.in): ദേശീയപാതയിൽ മംഗൽപാടി സ്കൂളിനു സമീപത്തെ കുക്കാർ പാലത്തിലേക്കും സമീപത്തെ റോഡിലേക്കും പടർന്നു കയറിയ പാഴ്ച്ചെടികളും വള്ളികളും മംഗൽപാടി ജനകീയവേദി പ്രവർത്തകർ വെട്ടി വൃത്തിയാക്കി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചു രാവിലെ ആറു മണിക്കാണ് പ്രവർത്തകർ പ്രവർത്തനം തുടങ്ങിയത്.

കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കു ഭീഷണിയായിരുന്ന കാടുമൂടിയ ഈ പ്രദേശമൊന്നു വൃത്തിയാക്കാൻ പല തവണ പല വാതിലുകളും മുട്ടിയിട്ടും ആരുടെ ഭാഗത്തു നിന്നും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് ജനകീയവേദി പ്രവർത്തകർ കാട് വെട്ടിത്തെളിക്കാൻ വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ഇറങ്ങിത്തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here