42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

0
195

ന്യൂഡൽഹി (www.mediavisionnews.in): രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തിയ 16 പ്രൊവിൻഷൽ ആംഡ്​ കോൺസ്​റ്റബുലറി (പി.എ.സി) അംഗങ്ങൾക്ക്​ ജീവപര്യന്തം ശിക്ഷ. 1987 ൽ നടന്ന ഹാഷിംപുര കൂട്ടക്കൊലയിൽ 31 വർഷത്തിനുശേഷമാണ്​ വിധി പറഞ്ഞത്​​. ജസ്​റ്റിസുമാരായ എസ്​. മുരളീധർ, വിനോദ്​ ഗോയൽ എന്നിവരാണ്​ വിധി പറഞ്ഞത്​. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ്​ പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്​. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

2015ൽ പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി നടപടിക്കെതിരെ യു.പി സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നൽകിയ ഹരജിയെ തുടർന്ന്​​​ പ്രോസിക്യൂഷൻ ജനറൽ ഡയറിയിലെ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു​. 2015ൽ പ്രതികളെ കുറ്റമുക്തരാക്കുന്ന വേളയിൽ യുവാക്കളെ ​ഹാഷിംപുരയിൽനിന്ന്​ തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്ന കാര്യം വ്യക്തമാണെന്ന്​ കോടതി പറഞ്ഞിരുന്നു. എന്നാൽ, പ്രതികളാരാണെന്ന്​ സംശയത്തിനതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന്​ അന്ന്​ സാധിച്ചിരുന്നില്ല.

1987 മേയിൽ യു.പിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്​ലിം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ്​ കോൺസ്​റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന്​ പുറത്തേക്ക്​ കൊണ്ടുപോയി ​െവടിവെച്ചു കൊന്നു​െവന്നതാണ്​ കേസ്​. ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്​തു. മീറത്ത്​ വർഗീയ കലാപത്തിനിടെയാണ്​ സംഭവം. വർഷങ്ങൾ കഴിഞ്ഞ്​ 2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക്​ പിന്നീട്​ ജാമ്യം ലഭിക്കുകയും ചെയ്​തു. മറ്റ്​ മൂന്നു​ പേർ ഇൗ കാലയളവിൽ​ മരിച്ചു. ഇൗ കേസി​​​​െൻറ വിചാരണ ഗാസിയാബാദ്​ ജില്ല കോടതിയിൽനിന്ന്​ ഡൽഹി തീസ്​ ഹസാരി കോംപ്ലക്​സിലെ സെഷൻസ്​ കോടതിയിലേക്ക്​ മാറ്റണമെന്ന്​ 2002ൽ സുപ്രീംകോടതി ഉത്തരവിട്ടു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവി​​​​െൻറ അഭാവത്തിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here