2020 ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് സിക്സ് വാഹനങ്ങൾ മാത്രമേ വിൽക്കാനാവൂ

0
246

ന്യൂഡല്‍ഹി (www.mediavisionnews.in): 2020 ഏപ്രിൽ ഒന്ന് മുതൽ ഭാരത് സ്റ്റേജ് സിക്സ് നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രമേ ഇന്ത്യയിൽ വിൽക്കാവൂ എന്ന് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് 2017ൽ ഇറക്കിയ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് വാഹന നിർമാതാക്കൾ നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്.വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് മദൻ ബി ലോക്കുറിന്റെ നേതൃവത്തിലുള്ള മൂന്നംഗ ബെഞ്ച് ഈ ഉത്തരവ് നൽകിയത്.

നിലവിൽ ഇന്ത്യയിൽ ഭാരത് സ്റ്റേജ് ഫോർ നിലവാരത്തിലുള്ള ഇന്ധനങ്ങളാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് സ്റ്റേജ് സിക്സ് ആക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹന നിർമാതാക്കൾ വ്യക്താക്കായി ഹർജി നൽകിയത്. ഈ ഹർജിയിലാണ് ബുധനാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here