ഉപ്പള(www.mediavisionnews.in): ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെയും, മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വതിൽ മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗൺ വാർഡ് കേന്ദ്രികരിച്ച് മൂന്ന് മാസം നീണ്ടു നിൽക്കുന്ന ത്രൈമാസ “സീറോ വേസ്റ്റ് ഉപ്പള ടൗൺ വാർഡ് “എന്ന പരിപാടിയുടെ പ്രാരംഭ ഗൃഹ സന്ദർശന ബോധവത്കരണത്തിന് ഇന്ന് രാവിലെ ഉപ്പള ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കം കുറിച്ചു.
വിവിധ വകുപ്പുകളുടെയും, സംഘടനകളുടെയും സഹകരത്തോടെ നടത്തുന്ന പരിപാടി മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്ദിയോട് ഉൽഘാടനം ചെയ്തു. HRPM താലൂക്ക് പ്രസിഡന്റ് രാഘവ ചേരാൽ അധ്യക്ഷത വഹിച്ചു. ഹമീദ് കോസ്മോസ് സ്വാഗതവും അബു തമാം നന്ദിയും പറഞ്ഞു. എച്ച്ആർപിഎം ജില്ലാ പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. മുൻ കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർ ബാബു തോമസ്, ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ്‌കുഞ്ഞി, ആരോഗ്യ സെൽ ജില്ലാ ചെയർമാൻ ബി അഷ്‌റഫ് , മെഹമൂദ് കൈകമ്പ, ബാലമണി ടീച്ചർ, മെഹമൂദ് സീഗന്റടി, ഗോൾഡൻ റഹ്മാൻ, സിദ്ദിഖ് കൈകമ്പ, അസീം മണിമുണ്ട, ബദ്‌റുദ്ദിൻ, കെ.എഫ് ഇഖ്ബാൽ ഉപ്പള, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എം. മുസ്തഫ, പഞ്ചായത്ത് മെമ്പർമാരായ സുജാത ഷെട്ടി, ഉമേഷ് ഷെട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഫത്താഹ്, മംഗൽപാടി ഹെൽത്ത് ഇൻസ്പെക്ടർ രമേശ് എന്നിവർ പ്രസംഗിച്ചു.
ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി പദ്ധതി വിശദീകരിക്കുന്ന വീടുകളിൽ ലഘുലേകൾ വിതരണം ചെയ്തു.