ഷഹീദ് ചെമ്പരിക്ക കേസ് ആത്മഹത്യയാകാൻ ഹബീബ് വീണ്ടും ശ്രമിക്കുന്നു- പിഡിപി

0
236

കാസർഗോഡ് (www.mediavisionnews.in): ഇനി ഞാൻ എന്ത് ചെയ്യണം എന്ന ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ സി.ബി.ഐ നീക്കങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയും സി.എം ഉസ്താദ്‌ കൊലപാതകം ആത്മഹത്യ ആണെന്ന തന്റെ പഴയ നിലപാടുകൾ ശരിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു.

എട്ട് വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്യക്ഷൻ ഷഹീദ് സി.എം ഉസ്താദിന്റെ ജനാസ കിടന്നിരുന്ന ചെമ്പരിക്ക കടപ്പുറത്തേക്ക് ഞാൻ പറന്നെത്തിയതല്ലാ എന്നും മറ്റൊരു വീട്ടിൽ നടന്ന കല്യാണ വിരുന്ന് ഉണ്ണാൻ പോയപ്പോൾ നാട്ടുകാരനായ ഒരാൾ നിർബന്ധിച്ചു വിളിച്ചത് കൊണ്ടാണ് ചെമ്പരിക്കയിൽ എത്തിപ്പെട്ടത് എന്നും വിശദീകരിക്കാൻ ശ്രമിക്കുന്ന മുൻ ഉദ്യോഗസ്ഥന്റെ പോസ്റ്റ്‌ ചെമ്പരിക്ക കേസിൽ തനിക്കു പ്രത്യേകിച്ച് ഒരു താല്പര്യവുമില്ലായിരുന്നു എന്ന് എട്ട് വർഷങ്ങൾക്കു ശേഷം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമല്ലാതെ തന്നെ അന്നേ ദിവസം ഷഹീദ് സി.എം ഉസ്താദിന്റെ വീട്ടിലെത്തി വീടും മുറിയും അടിച്ചു പറുക്കി ഉസ്താദ് മലയാളത്തിലേക്ക് പരിഭാഷ പെടുതുമ്പോൾ എഴുതിയിരുന്ന ഖസീദതുൽ ബുർദ്ദയുടെ കടലാസ് കഷ്ണം കയ്യിലെടുത്ത് സി.എം ഉസ്താദിന്റെ കുറിപ്പ് കിട്ടി എന്ന ആവേശത്തോട് കൂടെ അന്നത്തെ ആർ.ഡി.ഓയ്ക്ക് കാണിച്ചു കൊടുക്കുന്ന റിട്ടയഡ് ഉദ്യോഗസ്ഥന്റെ ഫോട്ടോ നവ മാധ്യമങ്ങളിലൂട വൈറലായതോടെ നേരത്തെ തയ്യാറാക്കി വെച്ച കുമ്പസാര കുറിപ്പ് ഫേസ് ബുക്കിൽ പോസ്റ്റിയിട്ടും ഫലമുണ്ടായില്ല എന്ന് അദ്ദേഹതിന്ന് ബോധ്യപ്പെടും.

എന്നാൽ നിറുത്തിക്കൂടേ എന്ന വാചകത്തിലൂടെ പോസ്റ്റ്‌മാൻ ഉദ്ദേശിച്ചത് നീതിക്ക് വേണ്ടി നടക്കുന്ന സമരം അവസായനിപ്പിക്കാനുള്ള അപേക്ഷയാണെങ്കിൽ പൊതു ബോധമുള്ള ഒരാൾ കാസറഗോഡ് ജില്ലയിൽ ജീവിച്ചിരിക്കുന്നടുതോളം കാലം നടക്കില്ല എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.

എട്ട് വർഷങ്ങൾക്ക് മുമ്പ് ഷഹീദ് സി.എം ഉസ്താദിനെ പോസ്റ്റ്‌ മോർട്ടം ചെയ്ത ഡോക്ടറുടെ നിഗമനം എടുത്തു ഉദ്ധരിച്ചു കൊണ്ട് കൊലപാതകമല്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന പോസ്റ്റിലെ വൈരുധ്യം പഴയ പോലീസ് ഏമാന്റെ ബുദ്ധിയാണ്.. എന്നാൽ പര സഹായമില്ലാത്ത ഒരു മീറ്റർ പോലും ഒറ്റക്ക് നടക്കാൻ സാധിക്കാതിരുന്ന ഷഹീദ് സി.എം ഉസ്താദ് കിലോമീറ്റർ ദൂരെയുള്ള കടപ്പുറതെക്ക് എത്തിപ്പെട്ടതിലും പാറകല്ലിന്റെ മുകളിൽ ചെരുപ്പ് കണ്ടെത്തിയതിലും ഇരുട്ടിൽ കണ്ണട ധരിക്കാതെ ഷഹീദ് സി.എം അബ്ദുള്ള മൗലവി കടപ്പുറത്ത് വായു മാർഗ്ഗം ചെന്നെത്തിയതിലും ഒന്നും ഒരു സംശയവും തോന്നാത്ത പോലീസ് ബുദ്ധി അപാരം തന്നെ.

എന്നാൽ വിഷയം സാമുദായ സംഘർഷങ്ങളുണ്ടാകാത്ത രീതിയിൽ സമാധാനാന്തരീക്ഷം പൂർണമായും ഉറപ്പാക്കിയതിന് ശേഷമാണ് ഉദ്യോഗസ്ഥൻ സ്ഥലം വിട്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്റലിജിൻസ് ബ്യുറോയുടെ അഥവാ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. തന്റെ സുഹൃത് ആശങ്കപ്പെട്ടതിന്റെ ഭാഗമായിട്ടാണ് ചെമ്പരിക്കയിൽ എത്തിയതും ഇത്രയേറെ സേവനങ്ങൾ ചെയ്തതും എന്ന് വിശദീകരിക്കുന്ന പോസ്റ്റിലെ വൈരുധ്യങ്ങൾ തിരുത്താൻ ശ്രീ ഹബീബ് റഹ്മാൻ തയ്യാറാകണമെന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

ശഹീദ് സി.എമ്മിന്റെ കൊലപാതകികളെ കണ്ടെത്താൻ പിഡിപി 2016 ന് ശേഷം സമരം ശക്തമാക്കിയ ഘട്ടത്തിൽ ഒരു ചാനലിന് അഭിമുഖം നൽകിക്കൊണ്ട് ഷഹീദ് സി.എമ്മിന്റേത് ആത്മഹത്യ അല്ല എന്നും അന്വേഷണം നേരായ വഴിയിൽ നീങ്ങുന്നില്ല എന്നും അഭിപ്രായപ്പെട്ടത് മറന്നതാണോ അഥവാ പോസ്റ്റിൽ സി.ബി.ഐയെ തൃപ്തിപെടുത്താൻ മനപ്പൂർവം സ്രമിച്ചതാണോ എന്ന് വ്യക്തമാകാനുള്ള ബാധ്യത റിട്ടേയഡ് ഉദ്യോഗസ്ഥനുണ്ട് എന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഷഹീദ് സി.എം അബ്ദുള്ള മൗലവി കൊലപാതക കേസ് എൻ. ഐ.എ അന്വേഷിക്കണം എന്ന മുൻ നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കും ഈ സമരത്തിന്റെ ഭാഗമായിട്ട് ജില്ലയിൽ പോസ്റ്റർ ക്യാമ്പയിൻ നടന്നു വരുന്നു. ഷഹീദ് സി എം അബ്ദുള്ള മൗലവി കേസ് തെളിയിക്കപ്പെടാൻ മുഖ്യധാര മതരാഷ്ട്രീയ സംഘടനകൾ ശക്തമായി രംഗത്തിറങ്ങി നേതൃത്വം നൽകണം. സമരവുമായി രംഗത്തുള്ള ഷഹീദ് സി.എം ഉസ്താദ് ആക്ഷൻ കൗൺസിൽ ഉൾപ്പടെ ആരുമായും പിഡിപി സഹകരിച്ച് കേസ് തെളിയിക്കപ്പെടുന്നത് വരെ അടിയുറച്ചു നിൽക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here