വൈറല്‍ ഡാഡും കിഡും തരംഗമാകുന്നു; കുളികഴിഞ്ഞുള്ള ഈ പാട്ട് കേട്ടത് ലക്ഷങ്ങള്‍; ഇവള്‍ വളര്‍ന്നു വരുമ്പോള്‍ ഡബ്സ്മാഷ് താരമാകുമെന്ന് സോഷ്യല്‍ മീഡിയ

0
221

വാഷിംങ്ടണ്‍(www.mediavisionnews.in): കുളികഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞുവാവയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഗതി.

അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. പ്രശസ്ത സംഗീത ബാന്‍ഡായ മറൂണ്‍ 5ന്റെ ഗേള്‍സ് ലൈക്ക് യൂ എന്ന പ്രശസ്ത ഗാനത്തിന്റെ അകമ്പടിയില്‍ രസകരമായ ഒരുപിടി നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ അച്ഛനും മകളും.

പാട്ടിനൊപ്പിച്ച് അച്ഛന്‍ ചുണ്ടനക്കുമ്പോള്‍ കുഞ്ഞാവയും ഒപ്പമുണ്ട്. അച്ഛന്റെ ഒക്കത്തിരുന്ന് നൃത്തമാടിയുള്ള കുഞ്ഞാവയുടെ ഈ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും ചെയ്തു. വിസ്തരിച്ചുള്ള കുളിക്ക് ശേഷമാണ് ഇരുവരുടേയും പ്രകടനം.

ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇപ്പോള്‍ ഈ ‘വൈറല്‍ ഡാഡും കിഡും’ ആരെന്നറിയാനുള്ള ഓട്ടപ്പാച്ചിലിലാണ് സോഷ്യല്‍ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here