വില കുറച്ചതിന്റെ ഇരട്ടി വേഗത്തില്‍ മൂന്നാം തവണയും ഇന്ധന വില കൂടി

0
249

ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ മൂന്നാം തവണയും വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് ലിറ്റര്‍ 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ലിറ്റര്‍ 31 പൈസയാണ് കൂടിയത്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് 85.47രൂപയായി. ഡീസലിന് 79.12 രൂപയും.

അതേസമയം പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയുമാണ് മുംബൈയില്‍ ഇന്ന്  രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നികുതിയും, എണ്ണകമ്പനികള്‍ ഒരു രൂപയും കുറച്ചിരുന്നു. പക്ഷേ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

എണ്ണകമ്പനികള്‍ വില കുറച്ചതിന്റെ തൊട്ടുപിന്നാലെ നിരന്തരമായി വില കൂട്ടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here