വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും വിസ നീട്ടി നൽകി യുഎഇ

0
226

ദുബായ് (www.mediavisionnews.in): വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും ഒരു വർഷം വരെ വിസ കാലാവധി നീട്ടി നൽകും. യുഎഇയിലെ വിസ പരിഷ്കാരങ്ങളിൽ വരുത്തിയ മാറ്റത്തിന്‍റെ ഭാഗമായാണ് തീരുമാനം. ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

യുഎഇയിലെ വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് വിധവകൾക്കും വിവാഹമോചനം ലഭിച്ച സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷം വരെ വിസ കാലാവധി നീട്ടിനൽകും. മാതാപിതാക്കളുടെ സ്പോൺസർഷിപ്പില്‍ കഴിയുന്ന 12ാം ഗ്രേഡ് കഴിയുന്ന വിദ്യാർഥികള്‍ക്ക് രണ്ട് വർഷം വരെ വിസ ലഭിക്കും. ഒപ്പം വിസിറ്റ് വിസയിൽ എത്തുന്നവർക്ക് മുപ്പത് ദിവസം വെച്ച് രണ്ട് തവണയായി കാലാവധി നീട്ടിനൽകും.

ഇവരുടെ വിസ ആപ്ലിക്കേഷൻ ദുബായ് ഫെസ്റ്റിവൽ സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജിഡിആർഎഫ്എ കേന്ദ്രത്തിൽ വെച്ചാണ് നടത്തുന്നത്. പുതിയ വിസക്കായി അപേക്ഷിക്കുന്ന സ്ത്രീകൾ ഡിവോഴ്സ് സർട്ടിഫിക്കറ്റോ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here