രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു; നിലയ്ക്കലിലും പമ്പയിലും അക്രമി സംഘങ്ങളുടെ അഴിഞ്ഞാട്ടം

0
182
പത്തനംതിട്ട (www.mediavisionnews.in): അയ്യപ്പ ധർമ്മസേനാ പ്രസിഡന്‍റ്  രാഹുൽ ഈശ്വറിനെ സന്നിധാനത്ത് വെച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രാഹുലിനെ പമ്പയിലെത്തിച്ചു. അതേസമയം, നിലയ്ക്കലില്‍ അക്രമി സംഘം അഴിഞ്ഞാടി. രണ്ട് തവണ പൊലീസ് അക്രമികളെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. രാവിലെ സംഘര്‍ഷം ഒഴിഞ്ഞു നിന്ന പമ്പയില്‍ ഉച്ചയ്ക്ക ശേഷം സംഘര്‍ഷം ഉണ്ടായി. അക്രമികള്‍    നിലയ്ക്കലിലും പമ്പയിലും പൊലീസിന് നേരെ കല്ലേറ് നടത്തി. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

മാധ്യമപ്രവർത്തകർക്കു നേരെയും വൻ സംഘർഷമുണ്ടായി. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി

LEAVE A REPLY

Please enter your comment!
Please enter your name here