രണ്ട് മാസത്തിനിടെ കാസര്‍ഗോഡില്‍ ബി.ജെ.പിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം

0
196

കാസര്‍ഗോഡ്(www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന കാസര്‍ഗോഡില്‍ രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്ത് ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ബി.ജെ.പിക്ക് നഷ്ടമായി.

കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷമാണ് എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. അതിന്റെ ക്ഷീണം മാറും മുമ്പാണ് ബി.ജെ.പിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ വീണ്ടും തിരിച്ചടിയായത്. ഇതോടെ ബി.ജെ.പിക്ക് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലുണ്ടായിരുന്ന അധികാരം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി.

സി.പി.ഐ.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമതര്‍ പിന്തുണച്ചതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബി.ജെ.പിക്ക് സ്ഥാനം നഷ്ടമായത്.

16 അംഗ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 6ഉം ബി.ജെ.പിക്ക് മൂന്നും അംഗങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സി.പി.ഐ.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ അവിശ്വാസം പാസായി.

LEAVE A REPLY

Please enter your comment!
Please enter your name here