യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസ്; പ്രതിയെ പിടികൂടാൻ വൈകുന്നതായി പരാതി

0
214

കുമ്പള(www.mediavisionnews.in): യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും ഷിറിയ കുന്നിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന ഹുസൈൻ ഹാജിയുടെ മകൻ മുസമ്മിലിന്റെ ഭാര്യയുമായ ഫാത്തിമത്ത് ശബാനയെയാണ് കഴിഞ്ഞ ജൂലൈ പത്തിന് ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച നിലയിൽ യുവതിയെ കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിന് ശേഷം യുവതിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് ഭർത്താവിനും പിതാവ് ഹുസൈൻ ഹാജിക്കും മാതാവ് ആയിഷക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നുവത്രെ. അതിന് ശേഷം ഹുസൈൻ ഹാജിയേയും ആയിഷയേയും കുമ്പള പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് പിന്നീട് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഭർത്താവായ മുസമ്മിലിനെ പിടികൂടാനോ നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. ഇയാൾ ബദിയടുക്ക ഭാഗത്ത് മറ്റൊരു യുവതിയെ കല്യാണം കഴിച്ച് താമസിച്ചു വരുന്നതായി ബന്ധുക്കൾ പറയുന്നു.

2009 ഒക്ടോബർ മാസത്തിലാണ് ഫാത്തിമത്ത് ശബാനയെ മുസമ്മിൽ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഇയാൾക്ക് ആറരയും നാലരയും വയസുള്ള രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒമ്പതു മാസമായി കുട്ടികൾക്കോ ഭാര്യക്കോ മുസമ്മിൽ ചെലവിന് നൽകുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ലത്രെ. മുസമ്മിലിനെ ഉടൻ പിടികൂടണമെന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൂസ ശാഫി, എം.ഡി മുസ്തഫ കടമ്പാർ, ഹനീഫ് അരിമല, അബ്ദുൽ റഹിമാൻ കടമ്പാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here