മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ സ്വ​ന്തം റ​ദ്ദു​ച്ച

0
204

കാ​സ​ര്‍​ഗോ​ഡ് (www.mediavisionnews.in): പി.​ബി.​അ​ബ്ദു​ള്‍ റ​സാ​ഖി​ന് മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര്‍ സ്നേ​ഹ​പൂ​ര്‍​വം ന​ല്‍​കി​യ പേ​രാ​യി​രു​ന്നു റ​ദ്ദു​ച്ച. 2011-ല്‍ ​മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ പാ​ര്‍​ട്ടി അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​ക്കാ​നാ​യി നി​യോ​ഗി​ച്ച​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ ഒ​ട്ടും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

തു​ട​ര്‍​ച്ച​യാ​യി 19 വ​ര്‍​ഷം മ​ണ്ഡ​ല​ത്തി​ല്‍ എം​എ​ല്‍​എയായിരുന്ന മുസ്‌ലിം ലീ​ഗി​ന്‍റെ അ​തി​കാ​യ​ന്‍ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള 2006-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ലെ സി.​എ​ച്ച്‌.​കു​ഞ്ഞ​ന്പു​വി​നോ​ട് 4,829 വോ​ട്ടി​ന് തോ​ല്‍​വി​ ഏറ്റുവാങ്ങിയത് ലീ​ഗി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു. കൂ​ടാ​തെ ബി​ജെ​പി ഒാ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്തോ​റും ശ​ക്തി​പ്രാ​പി​ച്ചു​ വരുകയും ചെയ്തു. ഇ​തു​കൂ​ടാ​തെ ലീ​ഗി​ന്‍റെ പ​ര​ന്പ​രാ​ഗ​ത വോ​ട്ട്ബാ​ങ്കി​ലും ചോ​ര്‍​ച്ച സം​ഭ​വി​ച്ചു.

ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ഭാ​രി​ച്ച ദൗ​ത്യ​മാ​യി​രു​ന്നു ക​ന്നി​യ​ങ്ക​ത്തി​ല്‍ റ​സാ​ഖി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ചി​രി​ച്ചു​കൊ​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട അ​ബ്ദു​ള്‍ റ​സാ​ഖ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. കു​ഞ്ഞ​ന്പു​വി​നെ ആദ്യ അങ്കത്തില്‍ 5,828 വോ​ട്ടി​നാ​ണ് അ​ബ്ദു​ള്‍ റ​സാ​ഖ് തോ​ല്‍​പി​ച്ച​ത്.

ഭാ​ഷാ​സം​ഗ​മ ​ഭൂ​മി​യാ​യ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ വെ​റും നാ​ലാം​ക്ലാ ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്രം കൈ​മു​ത​ലാ​യു​ണ്ടാ​യി​രു​ന്ന റ​സാ​ഖ് ക​ന്ന​ട​യും തു​ളു​വു​മെ​ല്ലാം അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത് പ്രി​യ​ങ്ക​ര​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്പോ​ഴും എം​എ​ല്‍​എ​യാ​യി​രി​ക്കു​ന്പോ​ഴും സ്വ​ന്തം കൈ​യി​ല്‍ നി​ന്നു പോ​ലും പ​ണം മു​ട​ക്കി അ​ദ്ദേ​ഹം വി​ക​സ​ന ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

ക​ക്ഷി​ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നു. എ​തി​രാ​ളി​ക​ളെ വാ​ക്കി​ലോ നോ​ക്കി​ലോ വേ​ദ​നി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ എ​ന്നും ശ്ര​ദ്ധി​ച്ചി​രു​ന്നു.

വി​ട​വാ​ങ്ങി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ല്‍ വി​ധി വ​രു​ന്ന​തി​ന് മു​ന്പ്

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞ​ടു​പ്പി​ല്‍ കേ​ര​ളം ഉ​റ്റു​നോ​ക്കി​യ മത്സരമായിരുന്നു മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലേ​ത്. ബി​ജെ​പി​ക്ക് ര​ണ്ടാ​മ​ത്തെ സീ​റ്റ് കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കു​മോ​യെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം. ഒ​ടു​വി​ല്‍ ഫോ​ട്ടോ​ഫി​നി​ഷി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖ് 89 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​പ്പോ​ള്‍ അ​ത് ച​രി​ത്ര​മാ​യി.

ബി​ജെ​പി​യു​ടെ കെ. ​സു​രേ​ന്ദ്ര​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 56,870 വോ​ട്ട് അ​ബ്ദു​ള്‍ റ​സാ​ഖി​ന് ല​ഭി​ച്ച​പ്പോ​ള്‍ സു​രേ​ന്ദ്ര​ന് 56,781 വോ​ട്ടു​ക​ള്‍ സു​രേ​ന്ദ്ര​ന് ല​ഭി​ച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സി​പി​എ​മ്മി​ലെ സി.​എ​ച്ച്‌.​കു​ഞ്ഞ​ന്പു​വി​ന് 42,565 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യ 89 എ​ന്ന ന​ന്പ​റാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പു​തി​യ കാ​റി​ന് ന​ല്‍​കി​യ​ത്.

എ​ല്ലാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ വീ​ക്ഷി​ക്കു​ന്ന മ​ണ്ഡ​ല​മാ​യി​രു​ന്നു വടക്കന്‍ കേരളത്തിലെ മ​ഞ്ചേ​ശ്വ​രം. ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ഏ​റെ പ്ര​തീ​ക്ഷ വച്ചിരുന്ന മ​ണ്ഡ​ലവും ഇതായിരുന്നു.

സം​സ്ഥാ​ന​ത്ത് ഏ​റെ വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​ര​ത്ത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ക്ത​മാ​യ പോ​രാ​ട്ടം ത​ന്നെ​യാ​ണ് ന​ട​ന്ന​ത്. തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു എ​ന്നാ​രോ​പി​ച്ച്‌ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ തെ​രെ​ഞ്ഞ​ടു​പ്പ് വി​ധി ചോ​ദ്യം ചെ​യ്ത് നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ധി വ​രും മു​ന്പാ​ണ് അ​ബ്ദു​ള്‍ റ​സാ​ഖ് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here