മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹിന്ദു മഹാസഭയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

0
219

കൊച്ചി(www.mediavisionnews.in): മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.

മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ ലംഘനമാണെന്നും സ്ത്രീകള്‍ക്ക് സൗകര്യപ്രദമല്ലാത്ത പര്‍ദ നിഷ്കര്‍ഷിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here