കാസര്‍കോട് (www.mediavisionnews.in):മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും ശബരിമലയിലെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ