തിരുവനന്തപുരം(www.mediavisionnews.in):: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സർവീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൈയിലെ ഞരമ്പ് മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കഴിഞ്ഞ രണ്ടു വർഷമായി സുജിത്ത് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിച്ചു വരികയായിരുന്നു.