മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സഹായകരാമായ നിലപാടുകളാണ് സി.പി.എം എടുക്കുന്നത്: കെ.പി.എ മജീദ്

0
212

ഉപ്പള (www.mediavisionnews.in): വർഗ്ഗീയ ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം എടുക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വാക്കിൽ ബി.ജെ.പിയെ എതിർക്കുകയും പ്രവർത്തിയിൽ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിള്ളലുകളുണ്ടാക്കി പ്രശ്നങ്ങൾസൃഷ്ടിക്കുകയാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് മജീദ് സാഹിബ് പറഞ്ഞു.

അടുത്ത പാർലമെന്റ് തെരഞ്ഞുപ്പിൽ വീണ്ടും നരേന്ദ്രമോഡി അധികാരത്തിൽ വന്നാൽ അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും, തെരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള സംവിധാനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി ജനാധിപത്യ സംവിധാനത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

വോട്ടർ ലിസ്റ്റിൽ ഉൾപ്പെടാത്ത മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുന്നതിന് വേണ്ടിയും, പാർലമെന്റ് തെരഞ്ഞെടുപ്പിന് സജ്ജമാകാനും മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു.

പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷർ സി.ടി.അഹ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, പി.ബി അബ്ദുൾ റസാഖ് എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൽ ഖാദർ , പി.എം മുനീർ ഹാജി, മൂസ ബി ചെർക്കള, എ.കെ.എം അഷ്റഫ് ,അഷ്റഫ് എടനീർ, ടി.ഡി കബീർ, ബഷീർ മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളികെ, അശ്രഫ് കർള, പി.എച്ച് അബ്ദുൽ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താർ, ഹമീദ് കുഞ്ഞാലി, എ.എം കടവത്ത്, യൂസുഫ് ഉളുവാർ, അസീസ് കളത്തൂർ, റഹ്മാൻ ഗോൾഡൻ, ഇർഷാദ് മൊഗ്രാൽ, സിദ്ധീക് മഞ്ചേശ്വരം, സവാദ് അംഗഡി മുഗർ, അസീസ് പെർമൂദെ, അബ്ദുൽ റഹ്മാൻ ബന്തിയോഡ്, ഉമ്മർ അപ്പോളൊ, മുംതാസ് സമീറ, ആയിശത്ത് താഹിറ, ഫരീദ സക്കീർ, എ.എ ആയിശ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here