മഞ്ചേശ്വരത്ത് കടലിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
213

മഞ്ചേശ്വരം(www.mediavisionnews.in):: മഞ്ചേശ്വരത്ത് കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പളഗേറ്റിലെ ലത്തീഫ്-സീനത്ത് ദമ്പതികളുടെ മകന്‍ ലായിസിന്റെ(18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം ലഭിച്ചത്.

കുഞ്ചത്തൂരിലെ മുത്തശ്ശിയുടെ വീട്ടിലാണ് ലായിസ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ലായിസ്. തുടർന്ന് ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. ഫയർ ഫോഴ്സും പോലീസുമെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here