മഞ്ചേശ്വരം (www.mediavisionnews.in): ഗോവിന്ദപൈ ഗവ: കോളേജ് സ്റ്റാറ്റിസ്റ്റിക്സ് അലുമ്നി കമ്മിറ്റി പുന:സംഘടിപ്പിച്ചു. കോളേജിന് നാക് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള പ്രഥമ ഗാന്ധി ജയന്തി ദിനമായ 2018 ഒക്ടോബർ രണ്ടിനാണ് എല്ലാ ഡിപാർട്ടുമെന്റകളുടെയും പൂർവ്വ വിദ്യാർത്ഥി സംഗമവും ഗാന്ധി ജയന്തി ആഘോഷവും സംഘടിപ്പിച്ചത്.
സ്റ്റാറ്റിസ്റ്റിക്സ് അലുമ്നി പ്രസിഡന്റായി റഹ്മാൻ ഗോൾഡനെയും ജനറൽ സെക്രട്ടറിയായി മുനീർ ബേരിക്കയെയും ട്രഷററയായി അഹമദ് ചൗക്കിയെയും നില നിർത്തി. മറ്റു ഭാരവാഹികൾ; വൈസ് പ്രസിഡന്റുമാർ: സുധാകര, നുസൈബ. ജോയിന്റ് സെക്രട്ടറിമാർ: ഹബീബ്, സുഹൈറ. സ്റ്റാറ്റിസ്റ്റിക്സ് ക്ലബിന്റെ ഉൽഘാടനവും കഴിഞ്ഞ വർഷം ബി.എസ്.സി സ്റ്റാസ്റ്റിക്സ് കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുട്ടിയെ ആദരിക്കാനും തീരുമാനിച്ചു.
വൈസ് പ്രിൻൻസിപ്പൾ അമിത ടീച്ചർ അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൾ ഡോ: സുനിൽ ജോൺ ഉത്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ്, എച്ച്.ഒ.ഡി മാരായ ഡോ. സച്ചിന്ദ്രൻ, ഡോ. സിന്ധു ആർ ബാബു, ഷൈമ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.