‘പ്ലാന്‍ ബി’ വിനയായി; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

0
271

പത്തനംതിട്ട(www.mediavisionnews.in): ശബരിമലയില്‍ ചോര വീഴ്ത്താന്‍ ആളുകള്‍ തയ്യാറായിരുന്നുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. കൊച്ചി പൊലീസ് തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്തതുവെന്നാണ് റിപ്പോര്‍ട്ട്. വിവാദ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ നേരെത്ത എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിന്നു. വിവാദ പരാമര്‍ശം രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലാണ് നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്ലാന്‍ ബിയായി നിശ്ചയിച്ചത് രക്തംവീഴ്ത്തി അശുദ്ധമാക്കാനായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി 20 പേര്‍ ക്ഷേത്രത്തില്‍ നിലയുറപ്പിച്ചിരുന്നതായി രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബില്‍ പറഞ്ഞിരുന്നു.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു രാണ്ടാംഘട്ട പദ്ധതി തയ്യാറാക്കിയത്. അതിനായിട്ടാണ് 20 പേരടങ്ങുന്ന സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും.

സുപ്രീംകോടതി റിവ്യൂ പരിഗണിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയില്‍ ഭക്തരല്ലാത്തവരെ കയറ്റാന്‍ ശ്രമിക്കരുത്. അനുകൂല വിധി വന്നില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഭക്തരുടെ തീരുമാനം.ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ അത് ദേവസ്വം ബോര്‍ഡിനോ സര്‍ക്കാറിനൊ അല്ല അയ്യപ്പനാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തിമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here