ഉപ്പളയിൽ പ്രിയ എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

0
229

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഖബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ രാത്രി പത്തിന് ആലംപാടി ജുമാമസ്ജിദിൽ നടക്കും. ഹൃദയാഘാതം മൂലം കാസർകോട്ട് സ്വകാര്യആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നായന്മാര്‍മൂലയിലെ വസതിയിലും ഉപ്പളയിലെ ലീഗ് ഓഫീസിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പനിയെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൾ റസാഖ്. ഇന്ന് ആശുപത്രി വിടാനിരിക്കെയാണ് ഹൃദായാഘാതമുണ്ടായത്.പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. രാവിലെ ആറരമുതല്‍ നായന്മാർമൂലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിച്ചു.

ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരുടെ നിര ഒരു ഘട്ടത്തിൽ റോഡിലേയ്ക്ക് നീണ്ടു. പൊലീസ് ഉദ്യോഗസ്ഥരും, പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. വൈകീട്ട് ആറുമണിക്കാണ് ഖബറടക്കം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദേശത്തുള്ള മക്കളും, ബന്ധുക്കളും എത്താന്‍ താമസിക്കുമെന്നറിയിച്ചതോടെ ഖബറടക്കം രാത്രി പത്തുമണിയിലേയ്ക്കു മാറ്റുകയായിരുന്നു. വൈകീട്ട് മൂന്നുമണിയോടെ മൃതദേഹം മഞ്ചേശ്വരം മണ്ഡലത്തിന്റെ ഭാഗമായ ഉപ്പളയില്‍ പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് പ്രിയനേതാവിന് വിട നല്‍കാന്‍ ഇവിടെ എത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here