പി.ബി അബ്ദുൾ റസാഖ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

0
232

ബന്തിയോട്(www.mediavisionnews.in): ഷിറിയ ഗവ: ഹയ്യർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നേതൃത്വം നൽകിയ മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാഖിനോടുള്ള ആദരസൂചകമായി ഷിറിയ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു . തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ, പഞ്ചായത്ത് മെമ്പർ ശ്രിമതി ബീഫാത്തിമ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് ഉൽഘാടനം ചെയ്തു. എം.കെ.കെ തങ്ങൾ മുട്ടം പരിപാടിയിൽ സംബന്ധിച്ചു. നാസർ നങ്ങാരത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസ്സിപ്പാൾ മാലിനി വി അനുസ്മരണ പ്രസംഗം നടത്തി. ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ, ജുമൈല, മുബഷിറ, മിസ്ബ, അഫീഫ എന്നിവർ അനുസ്മരണ ഗാനമാലപിച്ചു.
മദർ പി.ടി.എ പ്രസിഡണ്ട് രൂപശ്രി, ഉഷ ടീച്ചർ, റൈഷാദ് ഉപ്പള, ശാഫി സയദി, മുഹമ്മദ് പുതിയങ്ങാടി, യൂസഫ് തറവാട്, അൻദുഞ്ഞി ഹാജി, ലത്തീഫ്, സത്താർ, അശ്റഫ് പി തുടങ്ങിയവർ സംബന്ധിച്ചു. പി ടി എ പ്രസിഡണ്ട് ശ്രി ഇബ്രാഹിം കോട്ട സ്വാതവും ഹനീഫ് ഓണന്ത നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here