പി.ബി അബ്ദുൽ റസാഖ് കേരളത്തിലെ 140 എംഎൽഎമാർക്കും മാതൃക സൃഷ്ടിച്ച വ്യക്തി: സൗദി മഞ്ചേശ്വരം മണ്ഡലം കെ എം സി സി

0
241

സൗദി(www.mediavisionnews.in) കേരളത്തിലെ 140 എം എൽ എ മാരിൽ പകരം വെക്കാൻ ഇല്ലാത്ത നേതാവാണെന്ന് പി.ബി അബ്ദുൽ റസാഖ് എന്ന് സൗദി കിഴക്കൻ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെഎംസിസി. റദ്ദുച്ച എന്ന മഞ്ചേശ്വരക്കാർ വിളിച്ചു സ്നേഹിച്ച അതുല്യ പ്രതിഭയായ് അബ്ദുൽ റസാഖ് എംഎൽഎ മാറിയത് അദ്ദേഹം ചെയ്ത മഹത്തായ പ്രവർത്തന ശൈലി കൊണ്ടും, മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ വലുപ്പ ചെറുപ്പം ഇല്ലാതെ ജനങ്ങളെ സ്നേഹിച്ചു പ്രവർത്തിച്ചു കാണിച്ചത് കൊണ്ടാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂസുഫ് പച്ചിലംപാറ, ഫൈസൽ ഇരിക്കൂർ, റഹ്മാൻ കാരിയട്ട് തുടങ്ങിയവർ അനുസ്മരിച്ച് കൊണ്ട് പറഞ്ഞു.

ദമാം റായ്ഹാൻ ഓഡിറ്റോറിയത്തിൽ നൂറു ക്കണക്കിന് കെ എം സി സി പ്രവർത്തകർ സംബന്ധിച്ച യോഗത്തിൽ ബഷീർ മദക്കം, ഉപ്പള, അദ്യക്ഷത വഹിച്ചു, സുലൈമാൻ കോളേരി, കാദർ ആണങ്കുർ, ആബിദ് തങ്ങൾ,  നാസർ ചേരാൽ, അഷ്‌റഫ്‌ ബി എം, തുടങ്ങിയവർ സംസാരിച്ചു, നിസാം ഉപ്പള ഗേറ്റ് നന്ദി പറഞ്ഞു

മഞ്ചേശ്വരം മണ്ഡലത്തിൽ പി ബി അബ്ദുൽ റസാഖ് എംഎൽയുടെ സ്മരണക്കായി ജനോപകാരപ്രദമായ പദ്ധതിക്ക് തുടക്കം കുറിക്കാൻ സൗദി കിഴക്കൻ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെഎംസിസി തീരുമാനിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here