ന്യൂഡല്‍ഹി(www.mediavisionnews.in): ഹാദിയക്കേസ് അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്നതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എന്‍.ഐ.എ കണക്കിലെടുത്തു. ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്ന് കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്ന് തെളിവില്ല. പെണ്‍കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍.ഐ.എയ്ക്ക് ലഭിച്ചില്ല.
രാജ്യത്ത് ഏതുമതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.