റിയാദ്(www.mediavisionnews.in): വീട്ടുജോലിയില്‍ നിന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്ന വേലക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ആനുകൂല്യമായി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെ ഈ ഗണത്തില്‍ പെടുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം ഇനി മുതല്‍ നല്‍കണം.
വേലക്കാരികള്‍, ആയമാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, സേവകര്‍ തുടങ്ങി വീട്ടുവേലക്കാരുടെ ഗണത്തില്‍ വരുന്ന എല്ലാ ജോലിക്കാരും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വിശദീകരിച്ചത്. വേലക്കാരുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമാണ് മന്ത്രാലയത്തിന്റെ തീരുമാനം.
പല തൊഴിലുടമകളും വീട്ടുവേലക്കാരെ തിരിച്ചയക്കുമ്പോള്‍ വിരമിക്കുമ്പോഴുള്ള വേതനം നല്‍കാറില്ല. എന്നാല്‍ ഇത് തൊഴില്‍ നിയമമനുസരിച്ചുള്ള അവകാശമാണ്. അതേസമയം വീട്ടുവേലക്കാരുടെ ആദ്യ 90 ദിവസം പ്രൊബേഷന്‍ കാലവധിയായി കണക്കാക്കാം. തൃപ്തികരമായ സേവനം ഉറപ്പുവരുത്താനും തൊഴിലുടമക്കും അവകാശമുണ്ടായിരിക്കും. വേലക്കാരുടെ ശമ്പളം മാസാന്ത്യം സംഖ്യയായോ ചെക്കായോ നല്‍കുകയും രേഖപ്പെടുത്തുകയും ചെയ്യണം. തൊഴിലാളിയുടെ ആവശ്യപ്രകാരമോ കോണ്‍ട്രാക്ടിലെ വ്യവസ്ഥയനുസരിച്ചോ മാത്രമേ ഇതില്‍ മാറ്റം വരുത്താവൂ.