നടന്‍ മുകേഷിനെതിരെയും മീടൂ ; 19 വര്‍ഷം മുമ്പ് മോശമായി പെരുമാറിയെന്ന് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍

0
242

തിരുവനന്തപുരം(www.mediavisionnews.in): നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മീടൂ വെളിപ്പെടുത്തല്‍. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. അപ്പോള്‍ എന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍ എന്നെ രക്ഷപ്പെടുത്തിയെന്നും ടെസ് പറയുന്നു. ഡെറിക് ഒബ്രേയിന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് ഇപ്പോള്‍.

പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here