മലപ്പുറം(www.mediavisionnews.in): ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്തു കേസ് അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ വെല്ലുവിളി. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന കെ.സുരേന്ദ്രന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ശബരിമല വിഷയത്തില്‍ കോടതിവിധി മറികടക്കാനുള്ള നിയമനിര്‍മാണം നടത്താനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശൗര്യം കാണിക്കേണ്ടതെന്നും സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നു പറയാന്‍ അമിത് ഷായ്ക്ക് എന്തധികാരമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കെ.സുരേന്ദ്രന് കേസ് തുടരുമെന്ന് അറിയിച്ചത്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണു ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനെ തോല്പിച്ചത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്നും നാട്ടില്‍ ഇല്ലാത്തവരുടെയും മരിച്ചു പോയവരുടെയും വോട്ടുകള്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ കെ. സുരേന്ദ്രന് ഹാജരാക്കിയ പട്ടികയനുസരിച്ച് ആളുകള്‍ക്കു കോടതി സമന്‍സ് അയച്ച് പരിശോധിച്ചു വരുന്നതിനിടെയാണ് അബ്ദുള്‍ റസാഖ് അന്തരിച്ചത്.