ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും കാലകേയനായി പ്രഭാകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

0
255

കൊച്ചി(www.mediavisionnews.in):ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ദിലീപ് ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. വയാകോം മോഷന്‍ പിക്ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. പ്രിയ ആനന്ദ്, മമത മോഹന്‍ദാസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം ദിലീപ് രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സര്‍ ഡിങ്കന്‍ എന്ന ത്രീഡി ചിത്രം പൂര്‍ത്തിയാക്കും. ദിലീപ്- ബി ഉണ്ണികൃഷ്ണന്‍ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here