ജോലി സ്ഥലത്ത് വെച്ച് ശാന്ത പാടിയ പാട്ട് വൈറല്‍; സിനിമയില്‍ അവസരം ഒരുക്കി നാദിര്‍ഷ

0
209

കൊച്ചി(www.mediavisionnews.in): സോഷ്യല്‍മീഡിയയില്‍ വൈറലായി കൂലിപ്പണിക്കാരിയായ ശാന്ത ബാബുവിന്റെ പാട്ട്. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ വിജനതയില്‍ എന്ന ഗാനമാണ് ശാന്ത പാടിയത്. ഈ പാട്ടുകേട്ട് സിനിമസംഗീത സംവിധായകനായ നാദിര്‍ഷ ശാന്തയ്ക്ക് പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്.

ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ ഗായികയ്ക്ക് ഒരവസരം ഉറപ്പായും നല്‍കുമെന്ന് നാദിര്‍ഷ പറഞ്ഞു. കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും ഈ കലാകാരിയെ വളര്‍ത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം ശാന്തയെ നേരിട്ട് വിളിച്ച് അറിയിച്ചു. ഇതിന് മുന്‍പ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നല്‍കിയത്. പക്ഷേ ഒന്നുറപ്പിക്കാം ഇനി വരുന്നത് ഈ കലാകാരിയുടെ സമയമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കലാകാരിയെ സിനിമയിൽ പാടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .

Posted by Nadhir Shah on Monday, October 29, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here